വയോജന സംഗമവും മുറ്റത്തെ മുല്ല പദ്ധതി ഉദ്ഘാടനവും

153
Advertisement

പടിയൂര്‍:ആയുസ്സിന്റെ പകുതിയും കുടുംബത്തിനും സമൂഹത്തിനുമായി പ്രവര്‍ത്തിച്ച് ജീവിത സായാഹ്നത്തില്‍ എത്തിയ സഹകാരികളായ വയോജനങ്ങളെ എടതിരിഞ്ഞി സര്‍വ്വിസ് സഹകരണ ബാങ്ക് ആദരിക്കുന്നു. സഹകരണബാങ്കിലെ മെമ്പര്‍ഷിപ്പില്‍ 25 വര്‍ഷത്തെ അംഗത്വവും 70 വയസ്സും പൂര്‍ത്തികരിച്ച സഹകാരികള്‍ക്കായ് ബാങ്ക് ആവിഷ്‌ക്കരിച്ച ‘വയോജന മിത്ര’ പെന്‍ഷന്റെ മൂന്നാം ഘട്ട വിതരണവും, സാമ്പത്തിക ചൂഷകരില്‍ നിന്നും കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ നടപ്പിലാക്കുന്ന’മുറ്റത്തെ മുല്ല’ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ.കെ.രാജന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ .കെ ഉദയപ്രകാശ് ,വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .എസ് രാധാകൃഷ്ണന്‍ ,പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുധന്‍ ,വൈസ് പ്രസിഡന്റ് സുധ വിശ്വംഭരന്‍ ,വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലത വാസു ,മുകുന്ദപുരം താലൂക്ക് സഹകരണ അസി: രജിസ്ട്രാര്‍ എം .സി അജിത് ,പടിയൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ സി .എം ഉണ്ണികൃഷ്ണന്‍ ,ബിനോയ് കോലാന്ത്ര ,എച്ച് .ഡി .പി സമാജം മാനേജര്‍ ഭരതന്‍ കണ്ടേങ്കാട്ടില്‍ ,സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ടി .ആര്‍ ഭുവനേശ്വരന്‍ ,ഡയറക്ടര്‍ ബോര്‍ഡ് അംഗം എ .കെ മുഹമ്മദ് ,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അജിത വിജയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .സഹകരണ ബാങ്ക് പ്രസിഡന്റ് പി .മണി സ്വാഗതവും ബാങ്ക് സെക്രട്ടറി സി .കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു

 

Advertisement