നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു

131

നടവരമ്പ്:നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു.തൊഴിലുപ്പ് പദ്ധതിയുടെ ഭാഗമായി മഴക്കുഴി നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന വയോജകരായ തൊഴിലാളി ആദരിച്ചുകൊണ്ടാണ് ദിനാചരണം നടത്തിയത്. കാലഘട്ടത്തിന്റെ അനിവാര്യതയില്‍ വൃദ്ധസദനങ്ങള്‍ പെരുകുകയും പ്രായമായവരെ ഉപേക്ഷിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വയോജന ദിനത്തിന് പ്രസക്തി കൂടുന്നുവെന്ന് പ്രിന്‍സിപ്പാള്‍ എം.നസറുദ്ദീന്‍ പറഞ്ഞു. തൊഴിലാളികളെ പണിസ്ഥലത്ത് ചെന്ന് കാണുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും മധുരം നല്‍കുകയും ചെയ്തു.ഗൈഡ് ക്യാപ്റ്റന്‍ ഷക്കീല സി.ബി, ലീഡര്‍മാരായ സെല്‍ ജിയാ ശ്രീലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

Advertisement