ഡ്രൈ ഡേദിനത്തില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ കല്ലേറ്റുംകര സ്വദേശി അറസ്റ്റില്‍.

252
Advertisement

കല്ലേറ്റുംകര:ഡ്രൈ ഡേദിനത്തില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ കല്ലേറ്റുംകര സ്വദേശി അറസ്റ്റില്‍. കല്ലേറ്റുംകര മനക്കുളങ്ങര പറമ്പില്‍ വീട്ടില്‍ രാജു (60) നെയാണ് വിദേശമദ്യവുമായി എക്സൈസ് ഇന്‍സ്പക്ടര്‍ കെ.കെ. ഷിജില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഒന്ന്, രണ്ട് ദിവസങ്ങളില്‍ വിദേശമദ്യഷാപ്പുകളും ബാറുകളും അവധിയായതിനാല്‍ മദ്യത്തിന്റെ ആവശ്യം കണക്കിലെടുത്ത് ബിവേറജില്‍ നിന്നും മദ്യം വാങ്ങി സൂക്ഷിച്ച മദ്യമാണ് ഇയാള്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്നത്. പ്രിവന്റീവ് ഓഫീസര്‍മാരായ അനുകുമാര്‍, വിന്നി ഇമേത്തി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിന്ദുരാജ്, അജിത്ത്, വനിത സിവില്‍ പോലീസ് ഓഫീസര്‍ ചിഞ്ചുമോള്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Advertisement