സ്‌നേഹിച്ചു വിവാഹം കഴിച്ച യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി പിടിയില്‍

1631
Advertisement

ഇരിങ്ങാലക്കുട : മാടായിക്കോണം സ്വദേശി മണികണ്ഠന്‍ 35 വയസ് ആണ് ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ ബിജോയും സംഘവും അറസ്റ്റ ചെയ്തത്. സ്‌നേഹിച്ച് വിവാഹം കഴിച്ച് രണ്ടു മാസത്തിനുള്ളില്‍ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി യുവതി ആശുപത്രിയില്‍ എത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്തു നിന്ന് പിടികൂടുകയായിരുന്നു. എസ്.ഐ.സുബിന്ത്, ബിനു പൗലോസ്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍, എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Advertisement