നാടന്‍ വിഭവങ്ങളുടെ രുചിയുമായി നാടന്‍ ഭക്ഷ്യ വിഭവ പ്രദര്‍ശനം

449

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്‌സ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നാടന്‍ ഭക്ഷ്യ വിഭവമേള സംഘടിപ്പിച്ചു. ജൈവ കൃഷിയിലൂടെ ലഭിച്ച ഉല്‍പന്നങ്ങള്‍ കൊണ്ട് വീടുകളില്‍ തയ്യാറാക്കിയ നാടന്‍ വിഭവങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിര്ക്കുന്നത്. അതോടൊപ്പം എന്‍ എസ് എസ് വളണ്ടിയേഴ്‌സ് കോളേജ് ക്യാമ്പസില്‍ കൃഷി ചെയ്യുന്ന വെണ്ട, മുളക്, തുടങ്ങിയവയുടെ വിളവെടുപ്പ് നടത്തി. കുട്ടികളില്‍ പോഷകാഹരത്തിന്റേയും നാടന്‍ വിഭവങ്ങളുടേയും പ്രാധാന്യം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള മേള സംഘടിപ്പിച്ചത്. പരിപാടികള്‍ക്ക് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി എ, ഡോ ബിനു ടി വി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ എന്‍ എസ് എസ് വളണ്ടിയേഴ്‌സ് നേതൃത്വം നല്‍കി.

Advertisement