നമ്മുടെ നെല്ല് നമ്മുടെ അന്നം മുരിയാട് കോട്ടു പാടത്ത് വിദ്യാര്‍ത്ഥികളുടെ പ്രതിഞ്ജ

142
Advertisement

മുരിയാട്:സംസ്ഥാന സര്‍ക്കാരിന്റെ പാഠം ഒന്ന് പാടത്തേക്ക് മുരിയാട് കൃഷി ഭവനും വിദ്യാഭാസ സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തും കോട്ടുപാടം പാടശേഖരത്തുവെച്ച് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വിത്ത് ഇറക്കി പഞ്ചായത്തു പ്രസിഡണ്ട് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക് പ്രതിഞ്ജ ചൊല്ലി കൊടുത്തു പരിപാടിയില്‍ മുതിര്‍ന്ന കര്‍ഷകന്‍ തലമുറകളായി നടത്തുന്ന കൃഷി രീതിയെ കുട്ടികളെ പരിചയപ്പെടുത്തി.പഞ്ചായത്തിലെ മുഴുവന്‍ പാടശേഖര സമിതിയംഗങ്ങള്‍ പഞ്ചായത്ത് അംഗങ്ങളായ ജോണ്‍സണ്‍ എ എം.തോമസ് തൊകലത്ത്, ജെസ്റ്റിന്‍ ജോര്‍ജ്ജ്, കൃഷി ആപ്പിസര്‍ രാധിക കെ യു , വിവിധ സ്‌കൂളിലെ അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി