‘പാഠം ഒന്ന് പാടത്തേക്ക് ‘പദ്ധതിയുടെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ തല ഉദ്ഘാടനം നിര്‍വഹിച്ചു

136
Advertisement

ഇരിങ്ങാലക്കുട:നെല്‍കൃഷി പ്രോത്സാഹനം ,പരിസ്ഥിതി സംരക്ഷണം ,പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേരള കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സഹകരിച്ച് ‘പാഠം ഒന്ന് പാടത്തേക്ക് ‘പദ്ധതിയുടെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ തല ഉദ്ഘാടനം നടവരമ്പ് ഫാമില്‍ എം .എല്‍.എ കെ .യു അരുണന്‍ മാഷ് നിര്‍വഹിച്ചു .ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശ് വിദ്യാര്‍ത്ഥികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ഇരിങ്ങാലക്കുട എ .ഡി .എ ജി .മുരളീധരമേനോന്‍ സ്വാഗതം പറഞ്ഞു .കൗണ്‍സിലര്‍മാരായ പി .വി ശിവകുമാര്‍ ,ഫിലോമിന ജോയ് ,കുര്യന്‍ ജോസഫ് ,വി .സി വര്‍ഗ്ഗീസ് ,എ .എഫ് .ഒ വത്സലന്‍ ,ഫാo എ .ഡി .എ ജെഷി ,ഗേള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്യാരിജ ,അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

 

Advertisement