വിത്ത് വിതച്ചു കൊണ്ട് കാട്ടൂരില്‍ ‘പാഠം ഒന്ന് പാടത്തേക്ക് ‘ ആരംഭിച്ചു

202
Advertisement

കാട്ടൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ ‘പാഠം ഒന്ന് പാടത്തേക്ക്’ പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ കൃഷിഭവനും കാട്ടൂര്‍ പഞ്ചായത്തും ചേര്‍ന്ന് സ്‌ക്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ വിത്ത് വിതയ്ക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന രഘു ഉദ്ഘാടനം നിര്‍വഹിച്ചു.വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത അധ്യക്ഷത വഹിച്ചു .മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ ആശംസകള്‍ അര്‍പ്പിച്ചു . കൃഷി ഓഫീസര്‍ ബാനു ശാലിനി സ്വാഗതം പറഞ്ഞു.എ .ഡി .സി. അംഗങ്ങള്‍ ,സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

Advertisement