ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഒഡീസി നൃത്ത കലാരൂപം അരങ്ങേറി

232
Advertisement

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സ്പിക്മാകേ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഒഡീസി നൃത്ത കലാരൂപം ഓഡിറ്റോറിയത്തില്‍ അരങ്ങേറുകയുണ്ടായി. YSNA അവാര്‍ഡ് ജേതാവും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താത് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌കാര ജേതാവും ആയ സുപ്രസിദ്ധ ഒഡീസി നര്‍ത്തകി വിദുഷി മധുലിത മൊഹപത്രയായിരുന്നു തന്റെ നൃത്തചുവടുകളിലൂടെ മാറ്റുരച്ചത്. ഗുരു ശ്രീ ഗംഗാദര്‍ പ്രദന്റെയും ഗുരു ശ്രീമതി അരുണാ മൊഹന്‍ന്തിയുടെയും ഗുരു ശ്രീ പഭിത്രാ കുമാര്‍ പ്രദാന്റെയും ശിഷ്യയായ വിദുഷി മധുലിത മൊഹത്ര, ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന ഒരു ഒഡീസി നര്‍ത്തകിയാണ് രാജേഷ് ല്യൂക്കോ വായ്പാട്ടും സൗഭാഗ്യ നാരായണന്‍ ചൗദരി മര്‍ദളയും രുദ്രാ പി പരീദാ ഓടക്കുഴലുമായി അരങ്ങ് ഭംഗിയാക്കുകയായിരുന്നു . ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, സൗത്ത് ഇന്ത്യയിലെ സ്പിക്മാകേ കോഡിനേറ്റര്‍ ഉണ്ണിവാരിയര്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement