അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടി വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി ക്രിസ് ജോസഫ് ഫ്രാന്‍സിസ്

329
Advertisement

ഇരിങ്ങാലക്കുട:കേരള ഐഎസ്സി-ഐസിഎസ്സി അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് പുതിയ മീറ്റ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടി ജൂണിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ ക്രിസ് ജോസഫ് ഫ്രാന്‍സിസ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മാനേജ്മെന്റ് സ്റ്റഡീസ് അധ്യാപകന്‍ ഫ്രാന്‍സിസിന്റെയും ബിജിയുടെയും മകനാണ്. കളമശേരി രാജഗിരി സ്വിമ്മിംഗ് അക്കാദമിയില്‍ അര്‍ച്ചന ഉണ്ണികൃഷ്ണന്റെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. ഒക്ടോബറില്‍ ബാംഗ്ലൂര്‍ യെഹേങ്കയില്‍ നടക്കുന്ന അഖിലേന്ത്യ ഐഎസ്സി-ഐസിഎസ്സി അക്വാട്ടിക് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും.

 

Advertisement