സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി ടി എ കാവ്യയെ ആദരിച്ചു

147
Advertisement

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എല്‍.എല്‍.ബി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികാവ്യയെ പി ടി എ ആദരിച്ചു .പി ടി എ പ്രസിഡന്റ് തോമസ് കോട്ടോളി അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌ക്കൂള്‍ അസ്സിസ്റ്റന്റ് മാനേജര്‍ ഫാ.ചാക്കോ കാട്ടുപറമ്പില്‍, പ്രധാന അധ്യാപിക മിന്‍സി തോമസ് ,മരിയ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം) സിനിമാ താരാങ്ങളായ മാസ്റ്റര്‍ ഫ്രാങ്കോ ഫ്രാന്‍സ്സിസ്, മാസ്റ്റര്‍ ജോര്‍ജ്ജ് വിന്‍സന്‍, മാസ്റ്റര്‍ മിഥുന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിന്നു.ഗാന്ധിഗ്രാം കൈമാപറമ്പില്‍ മനോജിന്റെയും വനജയുടെയും മകളാണ് കാവ്യ.