കൂത്തുപറമ്പ് റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

162
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂത്തുപറമ്പ് റസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷം ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ.വി.പി. ആന്റോ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.ആര്‍. സുകുമാരന്‍ സ്വാഗതം ആശംസിച്ചു.വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ആയ എം.ആര്‍. ഷാജു ,കെ. ഡി. ഷാബു,ഫിലോമിന ജോയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്ലസ് ഫുള്‍ എ പ്ലസ് കിട്ടിയ ആദിത്യ കൃഷ്ണനെ അനുമോദിച്ചു.പ്രശസ്ത നര്‍ത്തകന്‍ മുരിയാട് മുരളീധരനെ ആദരിച്ചു.. സെക്രട്ടറി സതീഷ് പുളിയത്ത് നന്ദി പറഞ്ഞു. തുടര്‍ന്ന് ഓണസദ്യയും അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ഓണാഘോഷ പരിപാടികള്‍ക്ക് ജെയ്‌സണ്‍ പാറേക്കാടന്‍, സിജോ പള്ളന്‍, സതീശന്‍ പറാപറമ്പില്‍, നന്ദനന്‍ കൂത്തു പാലക്കല്‍,ശിവന്‍ ചൂലിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement