ജോലിക്കിടെ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.

1001
Advertisement

ഇരിങ്ങാലക്കുട : ഈസ്റ്റ് കോമ്പാറ ചാലംപാടത്ത് പറമ്പി വീട്ടില്‍ ജോണ്‍സന്റെ മകന്‍ സിബിനാണ്(32) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ അപകടം നടന്നത്. പൊറത്തിശ്ശേരിയില്‍ വീടിന്റെ പടിപ്പുരയുടെ ഷീറ്റ് വര്‍ക് നടക്കുന്നതിനിടെയാണ് ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴെക്കും മരിച്ചു. മൃതദേഹം സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അമ്മ: സിസിലി. സഹോദരന്‍: ഷോബി.

Advertisement