ചേരിയില്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

150

മൂര്‍ക്കനാട് : ചേരിയില്‍ ഭഗവതിക്ഷേത്രത്തിലെ ഈ വ4ഷത്തെ പ്രതിഷ്ഠാദിന മഹോത്സവം വിപുലമായി ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. വട്ടപറമ്പ് രാമന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന പ്രതിഷ്ഠാദിന മഹോത്സവത്തില്‍ നൂറുകണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്തു. രാവിലെ ക്ഷേത്രത്തില്‍ വെച്ച് ഗണപതിഹോമം, നവകപൂജ, കലശം, പൂജ എന്നിവയും വൈകീട്ട് ഭഗവതിസേവ, ഭുവനേശ്വരിപൂജ, കലശം, നീചന് കര്‍മ്മം ചെയ്യല്‍ എന്നിവയും നടത്തി.

 

 

Advertisement