വി.ടി.രാധാലക്ഷ്മി എഴുതിയ ‘രൗദ്രം ശാന്തം രമ്യം’ പ്രകാശനം ചെയ്തു.

98
Advertisement

വെള്ളാങ്ങല്ലൂര്‍: വി.ടി.രാധാലക്ഷ്മിമി എഴുതിയ ‘രൗദ്രം ശാന്തം രമ്യം –പഞ്ചകേദാരങ്ങളിലൂടെ ഒരു യാത്ര എന്ന പുസ്തകം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന്‍ പ്രകാശനം ചെയ്തു. പ്രശസ്ത സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ് സിംഗ് പുസ്തകം ഏറ്റുവാങ്ങി. കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ വള്ളിവട്ടം സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. പി..കെ.ഭരതന്‍ പുസ്തക പരിചയം നടത്തി. മായ രവീന്ദ്രന്‍ ആദ്യ വായനയും വെളളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ.മോഹനന്‍ ആദ്യ വില്പനയും നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം കെ.എസ്.മോഹനന്‍ സംസാരിച്ചു. വി.ജി.പ്രദീപ് സ്വാഗതവും കെ.കെ.ശിവന്‍ നന്ദിയും പറഞ്ഞു.

Advertisement