വാരിയര്‍ സമാജം മധ്യ മേഖല കണ്‍വെന്‍ഷന്‍ നടത്തി.

229
Advertisement

തൃശ്ശൂര്‍ സമസ്ത കേരള വാരിയര്‍ സമാജം മധ്യമേഖലാ കണ്‍വെന്‍ഷന്‍ സമാജം സംസ്ഥാന പ്രസിഡന്റ് എം.ആര്‍.ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഉണ്ണികൃഷ്ണ വാരിയര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.വി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാര്‍ഡുകള്‍ സംസ്ഥാന ട്രഷറര്‍ പി.വി.ശങ്കരനുണ്ണി വിതരണം ചെയ്തു. ക്ഷേമ പ്രവര്‍ത്തന സഹായങ്ങള്‍ പി.കെ .മോഹന്‍ദാസ് നല്‍കി. പി.വി.ശ്രീധരവാരിയര്‍, സി.ബി.എസ് വാരിയര്‍, ആര്‍.രാജേഷ്, എ.സി.സുരേഷ്, ഡോ. വി. വിജയലക്ഷ്മി, എം.പി.ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പാലക്കാട് തൃശൂര്‍ എറണാകുളം ജില്ലകളിലും കോയമ്പത്തൂര്‍ യൂണിറ്റും ഉള്‍പ്പെടുന്നതാണ് മധ്യമേഖല.

 

Advertisement