ത്രിദിനക്യാമ്പ്- ലബോറിയ 2K19 സംഘടിപ്പിച്ചു

150

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റീര്‍സ്‌നുവേണ്ടി ത്രിദിനക്യാമ്പ്- ലബോറിയ 2K19 സംഘടിപ്പിച്ചു .എന്‍.എസ്.എസ് ജില്ല കോര്‍ഡിനേറ്റര്‍ ശ്രീ. കെ.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ്പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.മാത്യൂ പോള്‍ ഊക്കന്‍ അധ്യക്ഷത വഹിക്കുകയും വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോയ് പീനിക്കപ്പറമ്പില്‍ ആശംസകള്‍ നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസറായ പ്രൊഫ. തരുണ്‍.ആര്‍, പ്രൊഫ.ജോമേഷ് ജോസ്, പ്രൊഫ.ലിനെറ്റ് ജോര്‍ജ് പ്രൊഫ. ശാന്തിമോള്‍ ജോസ്, ക്യാമ്പ് ലീഡേഴ്സായ ക്രിസ്റ്റീന,അജിന്‍ എന്നിവര്‍ നേതൃത്വം നല്കി.

 

Advertisement