കാവ്യയ്ക്ക് അഭിനന്ദനവുമായി സിന്‍ഡിക്കേറ്റ് മെമ്പര്‍

385
Advertisement

 

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ യൂജിന്‍ മോറേലി എല്‍.എല്‍.ബി. ഒന്നാം റാങ്കുകാരി കാവ്യയ്ക്ക് അഭിനന്ദനവുമായി എത്തി.
മജിസ്‌ട്രേറ്റ് ആകുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച കാവ്യ, ജഡ്ജിയാകട്ടെയെന്ന് സിന്‍ഡിക്കേറ്റംഗം ആശംസിച്ചു. സാധാരണക്കാരുടെ പ്രതിനിധിയെന്ന നിലയില്‍ കാവ്യ ഈ നാടിന്റെ പ്രതീക്ഷയാണ്.യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.എല്‍.ജെ.ഡി. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ബാബു, ജോര്‍ജ് കെ തോമസ്, യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍, പോളി കുറ്റിക്കാടന്‍, മേരി ആന്റണി, ഉണ്ണി പ്ലാശ്ശേരി, പി.കെ.മനോജ്, രവിതോപ്പില്‍, ഫില്‍പ്പീന ഫിലിപ്പ് തുടങ്ങിയവര്‍ കാവ്യയ്ക്ക് അഭിനന്ദനമറിയിച്ചു.

Advertisement