ഇരിങ്ങാലക്കുട ഇനി സിസിടിവി നിരീക്ഷണത്തില്‍

669
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരം സിസിടിവി നിരീക്ഷണത്തിലാക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചു. തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍, കരുവന്നൂര്‍ വലിയപാലം മുതല്‍ നടവരമ്പ് വരെയും പുല്ലൂര്‍ മുതല്‍ നാഷ്ണല്‍ സ്‌കൂള്‍ വരെയുമുള്ള ഭാഗങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. എട്ട് എം.പി.യുടെ 42 നൈറ്റ് വിഷന്‍ ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇരിങ്ങാലക്കുട കെ.എസ്.ഇ ആണ് പദ്ധതിക്കാവശ്യമായ തുക പോലീസിന് നല്‍കിയിരിക്കുന്നത്. സമീപത്തെ കടകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് ക്യാമറക്ക് ആവശ്യമുള്ള വൈദ്യുതി ലഭ്യമാക്കുന്നത്. ക്യാമറയുടെ നിയന്ത്രണവും നിരീക്ഷണവും കാട്ടുങ്ങച്ചിറ പോലീസ് സ്‌റ്റേഷനിലായിരിക്കും

Advertisement