വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സമാഹരിച്ച ആവശ്യവസ്തുക്കളടങ്ങിയ രണ്ടാമത്തെ ലോഡ് നിലമ്പൂരിലേക്ക്

200
Advertisement

വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ വിവിധ സന്നദ്ധതസംഘടനകള്‍ സമാഹരിച്ച ആവശ്യവസ്തുക്കളടങ്ങിയ രണ്ടാമത്തെ ലോഡ് വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഇരിങ്ങാലക്കുട കാത്തലിക് സെന്ററില്‍ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെട്ടു. കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ. ഫ്‌ളാഗ് ഓഫ് ചെയ്തു. നിലമ്പൂരിലെ താലൂക്ക് ഓഫീസ്

വഴിയാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. കോ.ഓഡിനേറ്റര്‍ എം.എ.ഹുസൈന്‍, ധീരജ് കെ.ഡി, ഷിഹാബ്.എം.എ, ഷൈജു തെയ്യശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് നിലമ്പൂരിലേക്ക് ആവശ്യസാധനങ്ങള്‍ എത്തിച്ചത്.

Advertisement