പീച്ചി ഡാമിന്റെ 4 ഷട്ടറുകളില്‍ 2 ഷട്ടര്‍ നാളെ(15-08-2019) ഉയര്‍ത്തും

293

 

ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ചെറിയ തോതില്‍ അധികജലം പുറത്തേക്ക് വിടുന്നത്. ആശങ്ക തീരെ വേണ്ടതില്ല. 73.45% ജലമാണ് ഡാമില്‍ ഇപ്പോഴുള്ളത് . 77.4 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. മണലിപ്പുഴയുടേയും കരിവന്നൂര്‍ പുഴയുടേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ജില്ലാ ഭരണകൂടം ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്ക വേണ്ട; എന്നാല്‍ ജാഗ്രത വേണം.

Advertisement