കൈത്താങ്ങുമായി ഗൈഡ്‌സ്

109
Advertisement

അവിട്ടത്തൂര്‍ : പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് കുട്ടികള്‍. ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ വസ്തുക്കള്‍ ശേഖരിച്ചു നല്‍കിയും അവിടെ വിവിധ സേവനം നടത്തിയും ഇവര്‍ മാതൃക ആവുന്നു. കൂടാതെ പ്രളയം ഏറ്റവും അധികം ബാധിച്ച വടക്കന്‍ കേരളത്തിലേക്ക് അഞ്ച് മണിക്കൂറ് കൊണ്ട് മരുന്നുകള്‍, തുണികള്‍, പുതപ്പ് തുടങ്ങി അഞ്ച് ചാക്ക് അവശ്യ വസ്തുക്കള്‍ ശേഖരിച്ച് കേരള സ്റ്റേറ്റ് ഭാരത് സ്‌കൌട്ട് ആന്‍ഡ് ഗൈഡ്‌സ് റോവേഴ്‌സ് ടീമിനെ ഏല്പിക്കുകയും ചെയ്തു. അവിട്ടത്തൂരിലെ വീടുകളില്‍ വെള്ളം കയറി തുടങ്ങിയപ്പോള്‍ ഇവര്‍ നടത്തിയ സേവനങ്ങള്‍ പ്രശംസനീയമാണ്.

Advertisement