കാശ്മീരിലെ ഭരണഘടനാ ലംഘനത്തിനെതിരെ എല്‍. ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

177
Advertisement

ഇരിങ്ങാലക്കുട :കാശ്മീരിലെ ഭരണഘടനാ ലംഘനത്തിനെതിരെ എല്‍. ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇരിങ്ങാലക്കുട ഠാണാവില്‍ നിന്നും ആരംഭിച്ചു ബസ് സ്റ്റാന്‍ഡ് പരിസരത്ത് അവസാനിച്ചു. തുടര്‍ന്നു നടന്ന പൊതു യോഗം സി. പി. ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ. കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. സി. പ്രേമരാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം. എല്‍. എ. പ്രൊഫ. കെ. യു. അരുണന്‍, വി. എ. മനോജ്കുമാര്‍,പി. മണി, കെ. ആര്‍. വിജയ തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement