കച്ചേരിവളപ്പിലെ വെള്ളക്കെട്ട് വിഷയത്തിന് ഒടുവില്‍ പരിഹാരമാകുന്നു.

213
Advertisement

ഇരിങ്ങാലക്കുട : കച്ചേരിവളപ്പിലെ വെള്ളക്കെട്ട് വിഷയത്തിന് ഒടുവില്‍ പരിഹാരമാകുന്നു. ആര്‍. ഡി. ഒ. ഇടപെട്ടതിനെ തുടര്‍ന്ന് നഗരസഭയുടെ സഹകരണത്തോടെ ദേവസ്വം അധികൃതര്‍ കച്ചേരി വളപ്പില്‍ നിന്ന് മെയിന്‍ റോഡിലുള്ള പൊതു കാനയിലേക്ക് ചാലുകീറി വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചു. ദേവസ്വം നിര്‍മിച്ച മഴക്കുഴിയില്‍ വെള്ളം നിറയുകയും കോടതി പരിസരത്ത് വെള്ളം നിറയുകയുമാണ് സംഭവിച്ചത്. ഇതിനെ തുടര്‍ന്ന് കോടതി അധികൃതരും ബാര്‍ അസോസിയേഷനും ആര്‍. ഡി. ഒ യ്ക്ക് പരാതി നല്‍കിയിരുന്നു.
പരാതിയെ തുടര്‍ന്ന് ആര്‍. ഡി. ഒ. സി. ലതിക സ്ഥലത്തെത്തി , വിഷയത്തില്‍ അടിയന്തരമായി പരിഹാരം കാണാന്‍ ദേവസ്വം അധികൃതര്‍ക്കും, നഗരസഭ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി. കച്ചേരിവളപ്പിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പണികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .

 

Advertisement