നെഹ്റുട്രോഫി :’ സാരഥി’ യില്‍ തുഴയേന്താന്‍ ഇരിങ്ങാലക്കുടയില്‍ നിന്നും അപര്‍ണ്ണലവകുമാര്‍

576
Advertisement

ഇരിങ്ങാലക്കുട:ആഗസ്റ്റ് 10 ന് ആലപ്പുഴയില്‍ നടക്കുന്ന നെഹ്‌റുട്രോഫി വള്ളം കളിയില്‍ കേരളപോലീസ് ചരിത്രത്തിലാദ്യമായി വനിതാടീമിനെ രംഗത്തിറക്കുന്നു. ആറടി ഉയരമുള്ള മീരരാമകൃഷ്ണന്‍ അമരത്തിരുന്ന് നയിക്കുന്ന 35 അംഗ പോലീസ് ടീമില്‍ തുഴയേന്താന്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുമുള്ള ഏക പ്രാധിനിത്യമായി ഇരിങ്ങാലക്കുട വനിത പോലീസ് സ്‌റ്റേഷനിലെ അപര്‍ണലവകുമാറും. പുന്നമടകായലിലെ കൊച്ചോളങ്ങളെ മുറിച്ച്മുന്നേറുന്ന ‘സാരഥി’യില്‍ സാന്നിധ്യമുറിപ്പിച്ച അപര്‍ണലവകുമാര്‍ ഇരിങ്ങാലക്കുടക്ക് അഭിമാനമാകുന്നു. കേരളപോലീസ് അക്കാദമി, പുന്നമടക്കായല്‍, കരുവാറ്റ എന്നിവിടങ്ങളിലെ കഠിനമായ പരിശീലനത്തിനുശേഷം മത്സരത്തില്‍ പങ്കെടുക്കാന്‍ മനസ്സിനെയും, ശരീരത്തേയും ഒരുക്കി മെരുക്കി ക്രിക്കറ്റിന്റെ ഇതിഹാസമായ സച്ചിന്‍ ടെന്‍ഡൂല്‍ക്കറിന്റെ സാന്നിധ്യത്തില്‍ വിജയശ്രീലാളിതയായിവരുന്ന അത്യപൂര്‍വ്വ സ്വപ്‌നനിമിഷങ്ങളെ നെഞ്ചിലേറ്റുന്ന അപര്‍ണലവകുമാര്‍ ഇരിങ്ങാലക്കുടഡോട്ട് കോമിനോട് മനസ്സ് തുറക്കുന്നു.

Advertisement