അബാക്കസില്‍ വിജയക്കൊടി പാറിച്ച് ഇരിങ്ങാലക്കുടയിലെ പ്രതിഭകള്‍

538

ഇരിങ്ങാലക്കുട: 107-ത് റീജിയണല്‍ അബാക്കസ് കോമ്പറ്റിഷന്‍ ഫെസ്റ്റിവലില്‍ ഇരിങ്ങാലക്കുട BRAINOBRAIN വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം . ശാന്തനു, ശ്രേയസ്, എന്നിവര്‍ക്ക് ചാംപ്യന്‍ഷിപ്പും, അക്ഷര , ജാഹ്നവീ , വൈഷ്ണവ്, തേജസ്സ്, ആദിദേവ്, ഋഷികേശ്, മാനവ്, അവന്തിക, ബ്രഹ്മദേവ്, ഗൗതം, അമേയ എന്നിവര്‍ക്ക് ഗോള്‍ഡ് ടോപ്പര്‍ മെഡലും . അക്മല്‍, കൈലാസ്‌നാഥ്, ഹര്‍ഷിത്, ശ്രീനിധി,നിരഞ്ജന്‍ , അഭിരഥന്‍, ആരുഷ് എന്നിവര്‍ സില്‍വര്‍ ടോപ്പര്‍ മെഡലും കരസ്ഥമാക്കി . ജൂലൈ 28 ന് നടന്ന മത്സരത്തില്‍ കേരളത്തിലെ വിവിധ പ്രദേശത്തുള്ളവരുമായി നടന്ന മത്സരത്തിലാണ് ഇരിങ്ങാലക്കുടയിലെ പ്രതിഭകള്‍ വിജയക്കൊടി പാറിച്ചത്. ചെറുപ്പത്തിലേ അസാമാന്യ വേഗത്തില്‍ കണക്കുകൂട്ടലുകളും മറ്റും പ്രാക്ടീസ് ചെയ്യിപ്പിക്കലാണ് അബാക്കസ് എന്ന മേഖല. ഇരിങ്ങാലക്കുടയില്‍ മീന മാധവ് നേതൃത്വം കൊടുക്കുന്ന ‘BRAINOBRAIN’  അബാക്കസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളാണ് ഉന്നത വിജയം കൈവരിച്ചത്.

 

Advertisement