ജനകീയ മത്സ്യകൃഷി 2019-20

206
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റും സഹകരിച്ച് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ നിന്നും തിരഞ്ഞെടുത്ത 18 കര്‍ഷകര്‍ക്ക് സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ നല്‍കി. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യാ ഷിജു കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ നല്‍കിക്കൊണ്ട് ഇരിങ്ങാലക്കുടയില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ വി സി വര്‍ഗീസ്, മുനിസിപ്പാലിറ്റി അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി എന്നിവര്‍ സംസാരിച്ചു

 

Advertisement