ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ ധര്‍മ്മരാജന്‍ പൊറത്തിശ്ശേരി രചിച്ച കവിതാസമാഹാരമായ മാറ്റൊലി പ്രകാശിതമായി. പൊറത്തിശ്ശേരി എസ്.എന്‍.ഡി.പി
ഹാളില്‍ വച്ച് പി കെ ഭരതന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ വച്ച് ബഹു. എം എല്‍ എ
ശ്രീ കെ യു അരുണന്‍ മാസ്റ്റര്‍ പ്രശസ്ത കവയിത്രി രാധിക സനോജിന് പുസ്തകം നല്‍കിക്കൊണ്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന കവിയരങ്ങ് കവി സുനില്‍ പി എന്‍ ഉദ്ഘാടനം ചെയ്തു. അരുണ്‍ ഗാന്ധിഗ്രാം പുസ്തക പരിചയം നടത്തി. റഷീദ് കാറളം, വത്സല ശശി, ബിന്ദു ശുദ്ധോധനന്‍, ഷീബ ശശിധരന്‍, സനോജ് എം ആര്‍, രാധാകൃഷ്ണന്‍ വെട്ടത്ത്, ശ്രീല വി വി എന്നിവര്‍ സംസാരിച്ചു
Advertisement