ചാലക്കുടി : സെന്റ് ജെയിംസ് ആയുര്‍വേദ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ കര്‍ക്കിടക കഞ്ഞി വിതരണം ആരംഭിച്ചു. കര്‍ക്കിടക മാസത്തില്‍ ആരോഗ്യ സംരക്ഷണത്തെ മുന്‍ നിര്‍ത്തി സെന്റ് ജെയിംസ് ആയുര്‍വേദ വിഭാഗത്തില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക രീതിയില്‍ ഔഷധ കൂട്ടുകളാല്‍ തയ്യാറാക്കിയ മരുന്ന് കഞ്ഞി കര്‍ക്കിടകം 1 മുതല്‍ 7 ദിവസം വരെ സൗജന്യമായി നല്‍കുന്നു. കര്‍ക്കിടക കഞ്ഞിയുടെ വിതരണം സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടര്‍ ഫാ വര്‍ഗീസ് പാത്താടന്‍ ഉദ്ഘാടനം ചെയ്തു. ഡോ ജോര്‍ജ് ലിയോണ്‍, അസ്സോ ഡയറക്ടര്‍ ഫാ റോയ് പാനികുളങ്ങര, ഡോ ശ്രീകുമാര്‍, സി ഡോ പ്രിന്‍സി എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തക വിഭാഗവും ആയുര്‍വേദ വിഭാഗവും നേതൃത്വം നല്‍കി.
Advertisement