സൈബര്‍ പോരാളി ഡേവിസ് തെക്കെക്കരയുടെ സ്മരണകളുമായി സൗഹൃദകൂട്ടായ്മ

474
Advertisement

സൈബര്‍ ലോകത്തെ ഇടതുപക്ഷപോരാളി ഡേവിസ് തെക്കേക്കരയുടെ ഒന്നാം ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സൗഹൃദസദസ്സും മികവിന് ആദരവും സംഘടിപ്പിച്ചു.ആനന്ദപുരത്ത് വച്ച് നടന്ന അനുസ്മരണപ്രഭാഷണം ജില്ലാപഞ്ചായത്ത് അംഗം അഡ്വ.കെ.ആര്‍. സുമേഷും സുഹൃദ്സംഗമം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് വി. എ. മനോജ്കുമാറും ഉദ്ഘാടനം ചെയ്തു.ടി.ജി ശങ്കരനാരായണന്‍,ജോസ് ജെ.ചിറ്റിലപ്പിള്ളി,വി. എ. മോഹനന്‍,എ. എം. തിലകന്‍,കെ. ഹരി ,അഡ്വ. മനോഹരന്‍ കെ. എ., എ. എം. ജോണ്‍സന്‍ ,വത്സന്‍ എം.എം.,ബൈജു ഇല്ലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വയലിനിസ്റ്റ് ജ്യോതിസ് കെ.എസ്. ,നാടന്‍പ്പാട്ട് കലാകാരന്‍ രെമിത്ത് രാമന്‍,മിലന്‍ പി.സ്.(സ്‌കോപ്പ് മീഡിയം ബാന്‍ഡ്)യുവ ഗായിക ആരഭി ബിജു,ഷോട്ട് ഫിലിം എഡിറ്റര്‍ രോഹിത്ത് കണ്ണന്‍,യുവ എന്‍ജിനിയറിംഗ് പ്രതിഭ ഐറിന്‍ ടെന്നിസണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Advertisement