വിഷരഹിത ജൈവ പച്ചക്കറി കൃഷിക്ക് ആരംഭം കുറിച്ചു

149
Advertisement

ഇരിങ്ങാലക്കുട : എസ്.എന്‍.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹരിത ക്ലബ്ബിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ എസ്.എന്‍.സ്‌കൂളില്‍ ജൈവ പച്ചകൃഷിക്ക് ആരംഭം കുറിച്ചു. സ്‌കൂളില്‍വെച്ച് നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ബേബിജോസ് കാട്ട്‌ള ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക മായ.കെ.അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കൃഷി ഓഫീസര്‍ വത്സലന്‍.പി.കെ. പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് പവനന്‍ കെ.വി.ഹരിത ക്ലബ്ബ് കോ-ഓഡിനേറ്റര്‍ അജിത പി. ക്ലബ്ബ് ലീഡര്‍ ഫാത്തിമ കെ.എസ്. എന്നിവര്‍ സംസാരിച്ചു.

Advertisement