ഇരിങ്ങാലക്കുട സെന്റ്.തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്‌റാനാ ഊട്ട് തിരുന്നാളിന് കൊടിയേറി

282

ഇരിങ്ങാലക്കുട : ഇന്ന് രാവിലെ 7.15 ന്റെ ദിവ്യബലിക്ക് ശേഷം നടന്ന തിരുന്നാള്‍ കൊടിയേറ്റത്തിന് കത്തീഡ്രല്‍ വികാരി റവ.ഡോ ആന്റു ആലപ്പാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇന്ന് വൈകീട്ട് 5.30 ന് ദിവ്യബലി ലദീഞ്ഞ്, നൊവേന തിരുകര്‍മ്മങ്ങള്‍ക്ക് ഫാ.എബിന്‍ ജോസ് വാരിയത്ത് കാര്‍മ്മികത്വം വഹിക്കും. നാളെ വൈകീട്ട് 5.30 ന് ദിവ്യബലി ലദീഞ്ഞ്, നൊവേന തിരുകര്‍മ്മങ്ങള്‍ക്ക് ഫാ.സിറില്‍ തയ്യില്‍ കാര്‍മ്മികത്വം വഹിക്കും. ജൂലൈ 3 തിരുന്നാള്‍ ദിനത്തില്‍ രാവിലെ 7.30 ന് ആഘോഷമായ ദിവ്യബലി, ഊട്ടു നേര്‍ച്ച വെഞ്ചിരിപ്പ്, തിരുകര്‍മ്മങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍.പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 10ന് ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് പള്ളി ചുറ്റി പ്രദക്ഷിണം. ഫാ.സിബു കള്ളാപറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ.ഡോ.ബിജി കോയിപ്പിള്ളി തിരുന്നാള്‍ സന്ദേശം നല്‍കും. ഫാ.ഷാബു പുത്തൂര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഉച്ചക്ക് 2 മണി വരെ ഊട്ട് ഉണ്ടായിരിക്കും 25,000 പേരോളം ഊട്ട് നേര്‍ച്ചയില്‍ പങ്കെടുക്കും.
ജൂലൈ 3 ന് രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ പാരിഷ് ഹാളില്‍ സി എല്‍ സി യുടെ നേതൃത്വത്തില്‍ എക്‌സിബിഷനും, വൈകീട്ട് 7ന് കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍ വച്ച് കോട്ടയം ദര്‍ശന തിയ്യറ്റേഴ്‌സ് അവതരിപ്പിക്കുന്ന ‘ഇതാ മനുഷ്യന്‍ ‘ എന്ന ബൈബിള്‍ നാടകവും ഉണ്ടായിരിക്കും.

Advertisement