പൂനെയില്‍ സംഘടിപ്പി്ച്ച മോഹിനിയാട്ട മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കല്യാണി മേനോന്‍ ഹരികൃഷ്ണന്‍

496
Advertisement

അഖില ഭാരതീയ സംസ്‌കൃതി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് 26 മുതല്‍ പൂനെയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സംസ്‌കൃതി ഭവനില്‍ ഭാരതത്തിലെ വ്യത്യസ്ത കലകളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ മോഹിനിയാട്ടത്തില്‍ (ജൂനിയര്‍) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കല്യാണി മേനോന്‍ ഹരികൃഷ്ണന്‍. തുടര്‍ന്ന് സിങ്കപ്പൂരില്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള അന്തര്‍ദേശീയ പരിപാടിയിലേക്കുള്ള ക്ഷണവും കല്യാണി മേനോന് ലഭിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട നടനകൈരളിയുടെ മോഹിനിയാട്ടം ‘ ഗുരുകുലമായ നടനകൈശികിയില്‍ ഗുരു നിര്‍മ്മല പണിക്കരുടെ ശിഷ്യയാണ് കല്യാണി മേനോന്‍ ഹരികൃഷ്ണന്‍