അങ്കണവാടികളില്‍ യാത്രയയപ്പും പ്രവേശനോത്സവവും

236
Advertisement

ഊരകം: മേഖലയിലെ അങ്കണവാടികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പും പുതിയ കുട്ടികളുടെ പ്രവേശനോത്സവവും നടന്നു. മാതാപിതാക്കളും പൂര്‍വ വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങളായ ടെസി ജോഷി, എം.കെ. കോരുക്കുട്ടി, അങ്കണവാടി ജീവനക്കാരായ ഫിലോമിന പൗലോസ്, കെ.എന്‍.തങ്കമണി, റീന ശാന്തന്‍, മേഴ്‌സി റപ്പായി, അമ്മിണി ജോസ്, സന്ധ്യ രമേഷ്, എന്നിവര്‍ പ്രസംഗിച്ചു.