ചെറിയ പെരുന്നാള്‍- സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടി

735

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റി. ചെറിയ പെരുന്നാള്‍ അവധി പരിഗണിച്ചാണ് തീയ്യതി മാറ്റിയത് . ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത് . എന്നാല്‍ നാല് ,അഞ്ച് തീയതികളില്‍ ചെറിയ പെരുന്നാളാകാന്‍ സാധ്യതയുണ്ട് . അപ്പോള്‍ ആദ്യ ദിനം സ്‌കൂള്‍ തുറന്ന ശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നല്‍കേണ്ടി വരും . അതിനാലാണ് സ്‌കൂള്‍ തുറക്കുന്ന തീയതി മാറ്റിയത്

Advertisement