സംഗമേശമാഹാത്മ്യം ആട്ടക്കഥാപുസ്തകപ്രകാശനം

266

ശ്രീ കടത്തനാട്ട് നരേന്ദ്ര വാരിയര്‍ രചിച്ച സംഗമേശമാഹാത്മ്യം ആട്ടക്കഥയുടെ പുസ്തകപ്രകാശനം കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വെച്ച് നടന്നു. ആദ്യ പതിപ്പ് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ ശ്രീ പ്രദീപ് യു. മേനോന്‍ കലാനിലയ മുന്‍ പ്രിന്‍സിപ്പാള്‍ രാഘവനാശാന്ന് കൈമാറി.
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി കൂടല്‍മാണിക്യം ഉത്സവത്തിന് ആദ്യ കളിയായി സംഗമേശമാഹാത്മ്യം അവതരിപ്പിക്കുന്നുണ്ടായിരുന്നു. കലാനിലയം മുന്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, കെ.എന്‍.പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡന്റ് .അഗ്‌നിശര്‍മ്മന്‍, ദേവസ്വം തന്ത്രിമാര്‍, മുതലായവരുടെ സാന്നിദ്ധ്യം പ്രകാശനച്ചടങ്ങിന്ന് മാറ്റുകൂട്ടി. ഒരു ചാര്‍ട്ടേര്‍ഡ് എഞ്ചിനീയറായ കടത്തനാട്ട് നരേന്ദ്രവാരിയര്‍ രചിച്ച പതിനെട്ട് ആട്ടക്കഥകളില്‍ ഒന്നാണ് സംഗമേശമാഹാത്മ്യം.

Advertisement