ശ്രീനാരായണ വൈദിക സമിതി മുകുന്ദപുരം യൂണിയന്‍ വാര്‍ഷികസമ്മേളനം സംഘടിപ്പിച്ചു

249

\ഇരിങ്ങാലക്കുട- എസ്.എന്‍.ഡി.പി യോഗം ശ്രീനാരായണ വൈദിക സമിതി മുകുന്ദപുരം യൂണിയന്‍ വാര്‍ഷികസമ്മേളനം മുകുന്ദപുരം യൂണിയന്‍ സെക്രട്ടറി കെ കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു . വൈദികസമിതി പ്രസിഡന്റ് വിനോദ് ശാന്തി അദ്ധ്യക്ഷത വഹിച്ചു.യൂണിയന്‍ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍ തിരഞ്ഞെടുപ്പ് നിര്‍വ്വഹണം നിര്‍വ്വഹിച്ചു. വൈദികസമിതി യൂണിയന്‍ സെക്രട്ടറി ടി ബി ശിവദാസ് ശാന്തി കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു, സംസ്ഥാന പ്രസിഡന്റ് ലാലന്‍ ശാന്തികള്‍ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി ബെന്നി ശാന്തി (പ്രസിഡന്റ് ) സുനില്‍ ശാന്തി കാരുമാത്ര(വൈസ് പ്രസിഡന്റ് ) ശിവദാസ് ശാന്തി പടിയൂര്‍ (സെക്രട്ടറി ) ചന്ദ്രപ്പന്‍ ശാന്തി (ജോയിന്റ് സെക്രട്ടറി ) മണി ശാന്തി (ട്രഷറര്‍) എന്നിവരെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങളായി രവീന്ദ്രന്‍ ശാന്തി, സുജീന്ദ്രന്‍ ശാന്തി , ഉമേഷ് ശാന്തി , ദിലീഷ് ശാന്തി , വേണു മാസ്റ്റര്‍ ,സ്വയം ഭുശാന്തി, സുരേഷ് ശാന്തി , ഉണ്ണികൃഷ്ണന്‍ ശാന്തി, വിനീത് ശാന്തി ,രമേഷ് ശാന്തി എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാസെക്രട്ടറി അമ്പാടി ശാന്തി ,സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ശാന്തി , സംസ്ഥാന ട്രഷറര്‍ സന്തോഷ് ശാന്തി , മുകുന്ദപുരം എസ് എന്‍ ഡി പി യൂണിയന്‍ വനിതാ സംഘം പ്രസിഡന്റ് , സജിത അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു

Advertisement