കര്‍ഷകര്‍ക്കെതിരെ അക്രമം നടത്തിയവരെ കണ്ടെത്തി ശിക്ഷിക്കണം – വാക്‌സറിന്‍ പെരേപ്പാടന്‍

333
Advertisement

ആളൂര്‍- പ്രശസ്ത ജൈവകര്‍ഷകന്‍ ആളൂര്‍ അയ്യന്‍ പട്ക്കയിലെ എടത്താടന്‍ രാമന്‍ മകന്‍ ഉണ്ണിയുടെ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും കത്തിച്ച് നശിപ്പിച്ചിരിക്കുന്നു.

കര്‍ഷകരെ മാനസികമായും സാമ്പത്തികമായും പീഢിപ്പിച്ച് കാര്‍ഷിക വൃത്തിയില്‍ നിന്ന് പിന്‍തിരിപ്പിച്ച് ഭൂമി കൈക്കലാക്കാനുള്ള ഭൂമാഫിയയുടെയും മണല്‍ മാഫിയയുടെയും കരങ്ങളാണ് ഇതിന് പിന്നിലെന്ന് അയ്യന്‍ പട്ക്ക കര്‍ഷക സംഘം ആരോപിച്ചു. ആളൂര്‍ പോലീസിലും പഞ്ചായത്തിലും കര്‍ഷകര്‍ പരാതി നല്‍കി.

അയ്യന്‍ പട്ക്കയിലെ കര്‍ഷകരുടെ സ്വത്തിനും ജീവനും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ജനതാദള്‍ ( LJD) 2016-17 ല്‍ തുടങ്ങി വച്ച സമര പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷമായി ഈ പ്രദേശത്ത് ശാന്തി നില നിന്ന് വരികയായിരുന്നു. അക്രമം നടത്തിയവരെ എത്രയും വേഗം കണ്ടെത്തി ശിക്ഷിക്കുകയും ഉണ്ടായ നാശ നഷ്ടങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും അയ്യന്‍ പട്ക്ക കര്‍ഷക സമരസമിതി കോഡിനേറ്ററായ യുവജനതാദള്‍ (LYJD) ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ ആവശ്യപ്പെട്ടു