കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റ് യാത്രയയപ്പ് നല്‍കി

311

ഇരിങ്ങാലക്കുട :സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി ഷീല മാര്‍ഗരറ്റ്, ശ്രീ ടി. പി. ജോസ്, ശ്രീ ബാബു വി. ജെ. തുടങ്ങിയവര്‍ക്ക് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ യാത്രയയപ്പ് നല്‍കി. ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് പീറ്റര്‍ ജോസഫിന്റെ അധ്യക്ഷതയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീ എം.പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ടി.വി ചാര്‍ളി, ബാങ്ക് വൈസ് ചെയര്‍മാന്‍ അഡ്വ. പി.ജെ തോമസ്, ഡയറക്ടര്‍ ചന്ദ്രന്‍ കണ്ടേങ്കാട്ടില്‍, സംസ്ഥാന സെക്രട്ടറിമാരായ എം. ആര്‍. ഷാജു, എന്‍. ജെ. ജോയ്, തങ്കമ്മ ഡേവിസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീ ജോസഫ് ചാക്കോ സ്വാഗതവും ട്രഷറര്‍ ശ്രീ ഷാജു ആന്റണി നന്ദിയും പറഞ്ഞു.

 

Advertisement