ഫാ.ജോണ്‍ പൊഴോലിപറമ്പിലിനെ ആദരിച്ചു.

210
Advertisement

പുല്ലൂര്‍: വ്രതവാഗ്ദാനത്തിന്റെ സുവര്‍ണ ജൂബിലിയും പൗരോഹിത്യത്തിന്റെ റൂബി ജൂബിലിയുമാഘോഷിക്കുന്ന ഊരകം ഇടവകാംഗമായ ഫാ.ജോണ്‍ പൊഴോലിപറമ്പിലിനെ ഇടവക ദേവാലയത്തില്‍ ആദരിച്ചു. വികാരി ഫാ.ഡോ. ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു.
ഡി.ഡി.പി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ വിമല്‍ മരിയ, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം തോമസ് തത്തംപിള്ളി, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, കൈക്കാരന്‍ പി. ആര്‍. ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement