ഇരിങ്ങാലക്കുട ഗവ. ആയുര്‍വേദ ആശുപത്രിയില്‍ മഴക്കാല പൂര്‍വ്വരോഗ പ്രതിരോധ ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും നടത്തി

228
Advertisement

ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ഇരിങ്ങാലക്കുട ഗവ. ആയുര്‍വേദ ആശുപത്രിയില്‍ മഴക്കാല പൂര്‍വ്വരോഗ പ്രതിരോധ ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും നടത്തി . സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ഈ പരിപാടി എച്ച് എം സി മെമ്പറായ സുരേഷ് ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഡോ.പ്രീതി ജോസ് ക്ലാസ് എടുത്തു. ഡോ. രജിത , ഡോ. രേഖ , ഡോ . ഇന്ദിര എന്നിവര്‍ സംസാരിച്ചു.

Advertisement