ഡോണ്‍ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിന് നൂറുമേനി ഫസ്റ്റ് ക്ലാസ് വിജയം

1367
Advertisement

ഇരിങ്ങാലക്കുട- ഐ സി എസ് ഇ , ഐ എസ് ഇ എന്നീ ബോര്‍ഡ് തല പരീക്ഷകളുടെ ഫലം വന്നപ്പോള്‍ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിന് 10,12 ക്ലാസുകളില്‍ ഈ വര്‍ഷവും 100 മേനി ഫലം. ക്ലാസ് 10 ല്‍ മുഴുവന്‍ കുട്ടികളും ഫസ്റ്റ് ക്ലാസ് വിജയം നേടാനായി. എവെലിന്‍ തെരേസ ടെല്‍സണ്‍ 97.60 ശതമാനം മാര്‍ക്ക് നേടി സ്‌കൂള്‍ ടോപ്പറായി. കെവിന്‍ സെബാസ്റ്റ്യന്‍ സ്‌കൂള്‍ സെക്കന്‍ഡ് ടോപ്പറായി. 36 വിദ്യാര്‍ത്ഥികളില്‍ 18 പേര്‍ ഗ്രേഡ് 1 ഉം , 11 പേര്‍ ഗ്രേഡ് 2 ഉം കരസ്ഥമാക്കി. ക്ലാസ് 12 ല്‍ നിധി സന്തോഷ് 94 ശതമാനം മാര്‍ക്ക് നേടി സ്‌കൂള്‍ ടോപ്പറായി . 12 വിദ്യാര്‍ത്ഥികളില്‍ 3 പേര്‍ ഗ്രേഡ് 1 ഉം , 7 പേര്‍ ഗ്രേഡ് 2 ഉം കരസ്ഥമാക്കി

Advertisement