ശ്രീ കുലീപിനീതീര്‍ത്ഥം പുസ്തകം വിതരണോദ്ഘാടനം ചെയ്തു

368
Advertisement

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തത്തിന്റെ ചരിത്രം ,ആചാരം , അനുഷ്ഠാനം എന്നിവയെ ആസ്പദമാക്കി ബാബു രാജ് പൊറത്തിശ്ശേരി രചിച്ച ശ്രീ കുലീപിനീതീര്‍ത്ഥം പുസ്തകം വിതരണോദ്ഘാടനം കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് വെച്ച് എം .എല്‍ .എ പ്രൊഫ. കെ യു അരുണന്‍ നിര്‍വ്വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ മാതൃഭൂമി സബ്ബ് എഡിറ്റര്‍ ജി. വേണുഗോപാല്‍ പുസ്തകം പരിചയപ്പെടുത്തി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എ എം സുമ , മലബാര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ശിവദാസന്‍, മുകുന്ദപുരം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം. സി അജിത്ത് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ദേവസ്വം മെമ്പര്‍മാരായ കെ ജി സുരേഷ് , എന്‍ പി വി നമ്പൂതിരിപ്പാട് , കെ എ പ്രേമരാജന്‍ , എ വി ഷൈന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പൂമംഗലം മുന്‍ പഞ്ചായത്ത് സെക്രട്ടറി ഹരി ഇരിങ്ങാലക്കുട സ്വാഗതവും ഗ്രന്ഥകര്‍ത്താവ് ബാബു രാജ് പൊറത്തിശ്ശേരി നന്ദിയും പറഞ്ഞു