ഇരിങ്ങാലക്കുടയുടെ അഭിമാനമായ കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസിന് പി.ശ്രീധരന്‍ സ്മാരക അവാര്‍ഡ്.

355
Advertisement

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുടയുടെ അഭിമാനമായ കാര്‍ട്ടൂണിസ്റ്റ് മോഹന്‍ ദാസേട്ടന് പി.ശ്രീധരന്‍ സ്മാരക അവാര്‍ഡ്.തൃശൂര്‍ പ്രസ് ക്ലബ്ബിന്റെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും സഹകരണത്തോടെ മെയ് 3 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കും. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ വൈകിട്ട് 4 ന് നടക്കുന്ന ചടങ്ങില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക ചെയര്‍മാന്‍ യേശുദാസന്‍ അധ്യക്ഷത വഹിക്കും. കാര്‍ട്ടൂണിസ്റ്റ് തൊമ്മി, ചിത്രകാരനും നെടുമ്പാശ്ശേരി വിമാനത്താവളം കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് എന്നിവര്‍ പങ്കെടുക്കും.

 

Advertisement