പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ  ‘കളിമുറ്റം’ ഫുട്‌ബോള്‍  പരിശീലന ക്യാമ്പിന് തുടക്കമായി

384
Advertisement

ഇരിങ്ങാലക്കുട- പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ വില്ലേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ അവധിക്കാല ഫുട്ബോള്‍ പരിശീലന ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം പുല്ലൂര്‍ ഐ .ടി. സി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വനിതാ സൗഹൃദ മത്സരം കിക്ക് ഓഫ് ചെയ്തു കൊണ്ട് ഇരിങ്ങാലക്കുട എം .എല്‍. എ പ്രൊഫ .കെ യു അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഗംഗാദേവി സുനില്‍, അജിതാ രാജന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു . പഞ്ചായത്ത് മെമ്പര്‍ തോമസ് തൊകലത്ത്, സെന്റ് സേവിയേഴ്‌സ് ഐ .ടി .സി പ്രിന്‍സിപ്പാള്‍ ഫാ. യേശുദാസ് കൊടകരക്കാരന്‍ , സെന്റ് സേവിയേഴ്‌സ് ചര്‍ച്ച് വികാരി ഫാ. തോംസണ്‍ അറക്കല്‍ , ബാങ്ക് വൈസ് പ്രസിഡന്റ് കെ. സി ഗംഗാധരന്‍ , ബാങ്ക് സെക്രട്ടറി സപ്‌ന സി .എസ് , എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഭരണസമിതിയംഗം തോമസ് കാട്ടൂക്കാരന്‍ സ്വാഗതവും ഭരണസമിതിയംഗം സുജാത നന്ദി പറഞ്ഞു. മുന്‍ സന്തോഷ് ട്രോഫി ,റിട്ടയേര്‍ഡ് പോലീസ് താരവുമായ തോമസ് കാട്ടൂക്കാരന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്

 

Advertisement