എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങ്

338
Advertisement

ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങ് നടന്നു.യോഗം ഡയറക്ടര്‍ പി.കെ. പ്രസന്നന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍ സ്വാഗതവും വനിതാ സംഘം പ്രസിഡണ്ട് സജിത അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.യോഗം ഡയറക്ടര്‍ സി.കെ.യുധി,വി.ആര്‍ പ്രഭാകരന്‍ ,വനിതാ സംഘം സെക്രട്ടറി സുലഭ മനോജ്,പ്രമീള പ്രജ്ഞന്‍ എന്നിവര്‍ പ്രസംഗിച്ചു.പായിപ്ര ധമനന്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

Advertisement