ലിവിംഗ് ലെജന്‍സ് കണ്ണിക്കര ചാമ്പ്യന്മാര്‍

307
Advertisement

താഴെക്കാട്: താഴെക്കാട് സിഎല്‍സി സംഘടിപ്പിച്ച താഴെക്കാട് ചാമ്പ്യന്‍സ് ലീഗില്‍ ലിവിംഗ് ലെജന്‍സ് കണ്ണിക്കര ചാമ്പ്യന്മാരായി. ന്യൂ റേവര്‍ താഴെക്കാടിനെ 2-1 ഗോളുകള്‍ക്കു തോല്‍പ്പിച്ചാണു കിരീടം നേടിയത്. ലീഗിലെ ടോപ്പ് സ്‌കോറര്‍ ആയി ഹിമല്‍, ജീമോന്‍ എന്നിവരെയും ബെസ്റ്റ് ഗോള്‍ കീപ്പറായി ജിയോ വര്‍ഗീസിനെയും, ബെസ്റ്റ് പ്ലെയറായി അലനെയും തെരഞ്ഞെടുത്തു. സെമിയില്‍ റെഡ് ആര്‍മി ചെറാങ്കലം, സ്റ്റാര്‍ ബോയ്സ് ടികെഡി റണ്ണറപ്പായി. സമ്മാനചടങ്ങില്‍ വികാരി ഫാ. ജോണ്‍ കവലക്കാട്ട് അധ്യക്ഷത വഹിച്ചു. രൂപത സിഎല്‍സി പ്രസിഡന്റ് റോഷന്‍ തെറ്റയില്‍ സമ്മാനദാനം നടത്തി. കൈക്കാരന്‍ സെബാസ്റ്റ്യന്‍, താഴെക്കാട് സിഎല്‍സി പ്രസിഡന്റ് ജോസ് അക്കരക്കാരന്‍, കണ്‍വീനര്‍ പോള്‍ അക്കരക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement