എല്‍ .ഡി .എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

308
Advertisement

ഇരിങ്ങാലക്കുട-തൃശൂര്‍ ലോക്‌സഭാ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ വിജയത്തിന് വേണ്ടി ഇരിങ്ങാലക്കുട മണ്ഡലത്തിലെ കൂടല്‍മാണിക്യം ക്ഷേത്രം ഉള്‍പ്പെടുന്ന 84 ാം ബൂത്തിന്റെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ശ്രീ കൂടല്‍മാണിക്യം ക്ഷേത്ര ഭരണസമിതി ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ നിര്‍വ്വഹിച്ചു.കെ. നന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു .വര്‍ദ്ധനന്‍ പുളിക്കല്‍ ,കെ .സുധാകരന്‍ ,വി .എസ് വസന്തന്‍ ,കെ .സി ശിവരാമന്‍ ,അജിത്ത് കുമാര്‍ ,ഹുസൈന്‍ ഖാന്‍ ,വി .കെ സരിത ,നീലകണ്ഡന്‍ ചാക്യാര്‍ എന്നിവര്‍ പ്രസംഗിച്ചു