നവമാധ്യമ കൂട്ടായ്മ സാമ്പത്തിക സഹായം നല്‍കി

345

വെള്ളാങ്ങല്ലൂര്‍: അര്‍ബുദ ബാധിതനായി അകാലത്തില്‍ അന്തരിച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ സുനില്‍കുമാറിന്റെ കുടുംബത്തിന് വെള്ളാങ്ങല്ലൂരിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള നവമാധ്യമ കൂട്ടായ്മ സമാഹരിച്ച സഹായധനം കൈമാറി. മക്കളുടെ തുടര്‍വിദ്യാഭ്യാസ ചെലവുകള്‍ക്കായാണ് സഹായം കൈമാറിയത്. ഡി.വൈ.എഫ്.ഐ. നേതാക്കളായ അനസ് പള്ളത്ത്, സുധീഷ് എന്നിവര്‍ ചേര്‍ന്ന് നല്‍കിയ തുക സുനില്‍കുമാറിന്റെ മക്കള്‍ ഏറ്റു വാങ്ങി.

 

Advertisement