കൊറ്റനല്ലൂരില്‍ മാരുതി കാര്‍ പോസ്റ്റിലിടിച്ച് വാഹനാപകടം: ആഴ്ചകള്‍ക്കുള്ളില്‍ ഇത്തരം അപകടം ഇതു മൂന്നാം തവണ

449

കൊറ്റനല്ലൂര്‍ : ഔര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ചിനു മുന്‍വശത്തുള്ള പോസ്റ്റില്‍ മാരുതി സെന്‍ വാഹനമിടിച്ച് പോസ്റ്റ് തകര്‍ന്നു.പോസ്റ്റു തകര്‍ന്നു വീണത് സമീപത്തുണ്ടായിരുന്ന ബസ്റ്റോപ്പിലേക്കായിരുന്നു.ബസ്റ്റോപ്പും ഭാഗികമായി തകര്‍ന്നു.ഇന്നു പുലര്‍ച്ചെയാണ് സംഭവം.രണ്ടാഴ്ചക്കുള്ളില്‍ വെള്ളാങ്കല്ലൂര്‍ -കൊമ്പിടി റോഡില്‍ ഈ പ്രദേശത്ത് ഒരു കിലോമീറ്ററിനുള്ളില്‍ ഇത്തരത്തില്‍ സംഭവിക്കുന്ന മൂന്നാമത്തെ അപകടമാണിത്.ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാതെ ഇരുവശങ്ങളിലേക്കും ഇറക്കി പുതിയ റോഡ് പുനരുദ്ധാരണം കഴിഞ്ഞതില്‍ പിന്നെയാണ് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

Advertisement